സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം

By uthara.10 12 2018

imran-azhar


ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം.കോഴിക്കോടിന് രണ്ടാം സ്ഥാനം . 930 പോയിന്റുമായി പാലക്കാട് ഒന്നാമത് എത്തിയപ്പോൾ കോഴിക്കോട് 927 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . കലോത്സവ മത്സരങ്ങൾ പുലർച്ചെയാണ് അവസാനിച്ചത് .ആലപ്പുഴ മേള കൊടി ഇറങ്ങിയത് സമാപന സമ്മേളനം നടക്കാതെയും സ്വർണ കിരീടം സമ്മാനിക്കാതെയും ആണ് . പരാതി മൂലം നിരവധി വിധി കർത്താക്കളെ മാറ്റിയെങ്കിലും മത്സരാർത്ഥികളുടെ പ്രതിഷേധത്തിനും കണ്ണീരിനും സാക്ഷ്യം വഹിക്കേണ്ടി വന്നു . ദീപ നിശാന്തിനെ വിധി കർത്താവാക്കിയത് വൻ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു .

OTHER SECTIONS