രാഷ്ട്രീയ പ്രവേശനം അഭിനയത്തിന്റെ അന്ത്യമെന്ന് കമല്‍

By Anju N P.14 Feb, 2018

imran-azhar

 


ബോസ്റ്റണ്: രാഷ്ട്രീയത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അഭിനയിക്കാനില്ലെന്ന നിലപാടിലുറച്ച് നടന്‍ കമല്‍ഹാസന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പരാമര്‍ശം.

 

തീവ്ര ഹിന്ദുത്വം നാടിനു ഭീഷണിയാണെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടുമാത്രം മുന്നോട്ടുപോകാനാകില്ലെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

 

അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങള്‍ക്കു ശേഷം എനിക്കു സിനിമയില്ല- കമല്‍ പറഞ്ഞു. 'സത്യസന്ധമായി ജീവിക്കാന്‍ എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യണം. എന്നാല്‍ പരാജയപ്പെടില്ലെന്നാണ് ഞാന്‍ കരുതുന്നത്'- തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷവും രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിനു മറുപടിയായി കമല്‍ പറഞ്ഞു.

 

ബാങ്ക് അക്കൗണ്ട് തുറക്കാനല്ല താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലെങ്കിലും 37 വര്‍ഷമായി താന്‍ സാമൂഹ്യപ്രവര്‍ത്തനം തുടരുകയാണെന്നും ഇതിലൂടെ പത്തു ലക്ഷം പ്രവര്‍ത്തകരെ സൃഷ്ടിക്കാന്‍ തനിക്കു കഴിഞ്ഞിട്ടുണ്ടെന്നും കമല്‍ അഭിപ്രായപ്പെട്ടു.

 

OTHER SECTIONS