കമാല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും

By Anju N P.13 12 2018

imran-azhar

 

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥ് തന്നെ മുഖ്യമന്ത്രിയാവും. ഔദ്യോഗിക പ്രഖ്യാപനം രാത്രി 10.30 ഓടെയുണ്ടാകും.രാജ്യതലസ്ഥാനത്തു മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍നക്കൊടുവില്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള മത്സരത്തില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ പിന്‍വാങ്ങിയതോടെയാണ് തീരുമാനമായത്.സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യക്കും ഒപ്പമുള്ള ചിത്രം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ലിയോ ടോള്‍സ്റ്റോയിയുടെ വരികളോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ക്ഷമയും സമയവുമാണ് ഏറ്റവും ശക്തരായ പോരാളികളെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

 

എന്നാല്‍ ഇതേ ചിത്രം ജ്യോതിരാദിത്യ സിന്ധ്യ മറ്റൊരു കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തത്. ഇതൊരു മത്സരമായിരുന്നില്ല. ഇത് സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നില്ല. മധ്യപ്രദേശിനെ സേവിക്കാന്‍ തങ്ങള്‍ രണ്ടുപേരും ഇവിടെയുണ്ടാകുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അതേ സമയം രാജസ്ഥാനിലും ഛത്തീസ്ഗഢിലും തീരുമാനമായിട്ടില്ല.

 

OTHER SECTIONS