കമല്‍നാഥിന്‍റെ ബിജെപി പ്രവേശം ഇന്ന്

By Subha Lekshmi B R.21 Apr, 2017

imran-azhar

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ഇന്നു ബിജെപിയില്‍ ചേരുമെന്നു സൂചന. കോണ്‍ഗ്രസില്‍ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന തോന്നല്‍ ശക്തമായതോടെയാണ് കമല്‍നാഥ് ചുവടുമാറ്റുന്നതെന്നാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ള കമല്‍നാഥിന്‍െറ ബിജെപി പ്രവേശനത്തിനു ചുക്കാന്‍ പിടിക്കുന്നത് മധ്യപ്രദേശ് മ ുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനാണ്. ഇതിനു മുന്നോടിയെന്നാണം ചൌഹാന്‍ കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കമല്‍നാഥിനെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടെന്നുമാണ് വിവരം.

 


മധ്യപ്രദേശിലെ 29 എംപിമാരില്‍ രണ്ടുപേര്‍ മാത്രമാണു കോണ്‍ഗ്രസ് പ്രതിനിധികള്‍. ചിന്ദ്വാരയില്‍നിന്നു കമല്‍നാഥും ഗുണയില്‍ നിന്നു ജ്യോതിരാദിത്യ സിന്ധ്യയും. കോണ്‍ഗ്രസ് ലോക ്സഭാകക്ഷി നേതൃസ്ഥാനം പ്രതീക്ഷിച്ചിരുന്ന കമല്‍നാഥിനെ അവഗണിച്ച് മല്ളികാര്‍ജുന്‍ ഖാര്‍ഗെയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നകന്നതെന്നാണ്
വിവരം. കമല്‍നാഥിന്‍റെ അതൃപ്തി മുതലെടുത്ത് ബിജെപി അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നെന്നാണ് സൂചനകള്‍.

 

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ കോണ്‍ഗ്രസിലെ പ്രമുഖനേതാവ് ബിജെപിയിലെത്തുന്നതു ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണ് ബിജെപി
നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.

 

loading...