കനകമല ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്: പിടികിട്ടാപ്പുള്ളി മുഹമ്മദ് പോളക്കാനി അറസ്റ്റിൽ

By Web Desk.19 09 2020

imran-azhar

 

 

കൊച്ചി: 2016 ഒക്ടോബറില്‍ ഐഎസുമായി ചേര്‍ന്ന്‍ ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന്‍ ഗൂഢാലോചന നടത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് പോളക്കാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് കൊച്ചിയിലെ വിവിധ ഇടങ്ങളിലായി പിടിയിലായ അൽ ഖ്വയ്ദ തീവ്രവാദികൾക്കൊപ്പം ഇയാളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആകെ ഒമ്പത് പ്രതികളാണ് എൻഐഎയുടെ കുറ്റപത്രത്തിലുള്ളത്. ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്. ഏഴാം പ്രതി സജീര്‍ അഫ്ഗാനിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് സൂചന.


ആദ്യത്തെ മൂന്ന്‍ പ്രതികള്‍ ഭീകര പ്രവര്‍ത്തനത്തിന് പണം കണ്ടെത്തിയെന്നും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും കണ്ടെത്തിയതായും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഒരു പ്രതിയുടെ വിചാരണ ഇപ്പോഴും കൊച്ചിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മുഹമ്മദ് പോളക്കാനി അറസ്റ്റിലായിരിക്കുന്നത്.

 

OTHER SECTIONS