കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചെന്ന അഭിപ്രായമില്ല, പാർട്ടി വിട്ട് പോകില്ലെന്ന് പറഞ്ഞിരുന്നു - കാനം രാജേന്ദ്രൻ

By സൂരജ് സുരേന്ദ്രന്‍.28 09 2021

imran-azhar

 

 

ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേർന്ന വിഷയത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

 

കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചെന്ന അഭിപ്രായം തനിക്കില്ലെന്നും, അദ്ദേഹം കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരമാണെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.

 

അതേസമയം ബീഹാർ ഘടകവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായും, പാർട്ടി വിട്ടുപോകില്ലെന്ന് തന്നോട് പറഞ്ഞിരുന്നതായും കാനം കൂട്ടിച്ചേർത്തു.

 

ദിവസങ്ങള്‍ക്കുമുന്‍പാണ് കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസില്‍ ചേരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്.

 

രൺദീപ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും കോൺഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്.

 

കനയ്യ കുമാർ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാർട്ടിയേയും ചതിച്ചുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു.

 

OTHER SECTIONS