സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതും നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകരുത്; കാനം രാജേന്ദ്രന്‍

By online desk.08 11 2019

imran-azhar

 


തിരുവനന്തപുരം: കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതും നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകരുതെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിടുന്ന തെളിവുകളെല്ലാം വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

 

മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐ. എന്നാല്‍, മാവോയിസ്റ്റുകളെ കൊല ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇടതുപക്ഷ മുന്നണി സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം പൊലീസ് എടുക്കുന്ന നടപടികളെ പിന്തുണയ്ക്കേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് നല്‍കുന്ന തെളിവാണ് അന്തിമം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ലോകത്ത് എവിടെയെങ്കിലും കമഴ്ന്നു കിടന്ന് പൊലീസുകാര്‍ മഹസ്സര്‍ എഴുതുന്നത് കണ്ടിട്ടുണ്ടോയെന്നും പൊലീസ് പുറത്തുവിട്ട വീഡിയോ സൂചിപ്പിച്ച് കാനം ചോദിച്ചു.

 

കേരള സര്‍ക്കാര്‍ ചെയ്യുന്നതും നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. കൊലപ്പെടുത്തി പ്രശ്നം അവസാനിപ്പിക്കാമെന്ന ഭരണകൂടത്തിന്റെ ചിന്തയെ സിപിഎമ്മും സിപിഐയും അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS