യുഎപിഎ അറസ്റ്റ്: പോലീസ് റിപ്പോർട്ട് പൂർണമായും വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകളോടു ബഹുമാനമില്ല; കാനം

By Sooraj Surendran .19 11 2019

imran-azhar

 

 

കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ വീണ്ടും പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. കേസിൽ ഇടത് സർക്കാർ രണ്ടഭിപ്രായം സ്വീകരിക്കാൻ പാടില്ലെന്ന് കാനം കുറ്റപ്പെടുത്തി. പോലീസ് റിപ്പോർട്ട് പൂർണമായും വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകളോടു തനിക്ക് ബഹുമാനമില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

 

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് കോഴിക്കോടു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണെന്ന് പി.മോഹനൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികൾക്കെതിരെ തെളിവുകൾ ഉണ്ടാക്കിയെടുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി.

 

OTHER SECTIONS