ക​ന​യ്യ കു​മാ​റി​നെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേസ്: പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം

By Sooraj Surendran .19 01 2019

imran-azhar

 

 

ന്യൂ ഡൽഹി: കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കേസിൽ കേസ് അന്വേഷിച്ച ഡൽഹി പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ തുടങ്ങിയവർക്കെതിരെ പോലീസ് ഡൽഹി കോടതിയിൽ സമർപ്പിച്ച കുറ്റപത്രമാണ് വിമർശനത്തിന് കാരണമായത്. രാജ്യദ്രോഹക്കേസിൽ നിയമവകുപ്പിന്‍റെ മുൻകൂർ അനുമതിയില്ലാതെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അനുമതി പത്ത് ദിവസത്തിനകം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ സർക്കാരിന്റെ മുൻ‌കൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ കുറ്റപത്രം സമർപ്പിക്കാവൂ എന്നാണ് നിയമം. ഇത് ലംഘിച്ചാണ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കോടതിയുടെ വിമർശനം.

OTHER SECTIONS