കങ്കണ പരിധിവിട്ടു; താരത്തിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്തു

By Rajesh Kumar.04 02 2021

imran-azhar

 

ന്യൂഡല്‍ഹി: നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് നടപടി.

 

വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ടു മണിക്കൂറില്‍ താരത്തിന്റെ രണ്ട് ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകളില്‍ നടപടി സ്വീകരിച്ചുവെന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം.

 

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പോപ് താരം റിഹാനയെ കഴിഞ്ഞ ദിവസങ്ങളില്‍ കങ്കണ നിശിതമായി വിമര്‍ശിച്ചിരുന്നു. കങ്കണ റിഹാനയെ വിഡ്ഢിയെന്നാണ് അഭിസംബോധന ചെയ്തത്.

 

പ്രതിഷേധിക്കുന്ന കര്‍ഷകരെ ഭീകരവാദികളെന്നും അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കങ്കണ പറഞ്ഞത്.

 

 

 

 

OTHER SECTIONS