By sisira.20 02 2021
കങ്കണ റണൗട്ട് ഐറ്റം ഡാന്സുകാരിയാണെന്ന കോണ്‍ഗ്രസ് മുന്‍ മന്ത്രി സുഖ്ദേവ് പന്‍സെയുടെ പരാമര്‍ശത്തില്‍ ട്വിറ്ററിലൂടെ രൂക്ഷമായ പ്രതികരണവുമായി താരം.
ഐറ്റം ഡാന്‍സ് കളിക്കാന്‍ താന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ല എന്ന കാര്യം ഈ വിഡ്ഢിക്ക് അറിയാമോ എന്നാണ് കങ്കണയുടെ ചോദ്യം.
കര്‍ഷക സമരത്തെ വിമര്‍ശിച്ചതിനായിരുന്നു കങ്കണയ്ക്കെതിരെ സുഖ്ദേവ് പന്‍സെ പ്രതികരിച്ചത്.
കങ്കണയെ പോലെ ഐറ്റം ഡാന്‍സുകാരിയായ ഒരു സ്ത്രീയ്ക്ക് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്തെന്ന് അറിയില്ല എന്നായിരുന്നു മന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റ് ചര്‍ച്ചയായതോടെയാണ് കങ്കണ മറുപടിയുമായി രംഗത്തെത്തിയത്.
"ഈ വിഡ്ഢി ആരായാലും ശരി ഞാന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് അയാള്‍ക്ക് അറിയുമോ… ഐറ്റം ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ച ഒരേ ഒരു നടിയാണ് ഞാന്‍, അതുപോലെ ഖാന്മാരുടെയും കുമാറിന്റെയും ബിഗ് ഹീറോ സിനിമ ചെയ്യാന്‍ വിസമ്മതിച്ച നടിയാണ്.
അതോടെയാണ് ബുള്ളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും എനിക്ക് എതിരായത്. ഞാനൊരു രജ്പുത് സ്ത്രീയാണ്. ഞാന്‍ എന്റെ അരക്കെട്ട് ഇളക്കില്ല എല്ലൊടിക്കും” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.