കണ്ണൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം പറന്നിറങ്ങി

By Sooraj S.22 09 2018

imran-azhar

 

 

മട്ടന്നൂർ: പരീക്ഷണാടിസ്ഥാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം പറന്നിറങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വിമാനം റൺവേയിൽ പറന്നിറങ്ങിയത്. കിയാൽ അധികൃതരുടെ റിപ്പോർട്ട് പ്രകാരം വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ പരിശോധനകളുടെ ഭാഗമായി പറന്നിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ.  ഇൻഡിഗോ വിമാനവും പരീക്ഷണപ്പറക്കൽ നടത്തി. ഇൻഡിഗോയുടെ എടിആർ- 72 യാത്രാവിമാനമാണ് ഇന്നലെ പരീക്ഷണപ്പറക്കൽ നടത്തിയത്‌.  വെള്ളിയാഴ്ച പരീക്ഷണ ലാൻഡിംഗ് നടത്തിയത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ വിമാനവും പരീക്ഷണ ലാൻഡിംഗ് നടത്തിയിരുന്നു. വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് വിമാനത്തെ സ്വീകരിച്ചത്.  താഴ്ന്നുപറന്നുള്ള ‘ടച്ച് ആൻഡ് ഗോ’ മുതലായ പരിശോധനകളും നടത്തി. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ ഏത് കാലാവസ്ഥയിലും വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനുള്ള അനുമതി ലഭ്യമാകും. ഇതിനായി അന്തിമ അനുമതി നൽകണമെങ്കിൽ വിമാനം വിജയകരമായി ഇറക്കി ഫ്ലൈറ്റ് വാലിഡേഷൻ പൂർത്തിയാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) റിപ്പോർട്ട് നൽകണം.കിയാൽ എംഡി വി.തുളസീദാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. ജോസ്, പ്രെജക്‌ട് എൻജിനിയർ കെ.എസ്. ഷിബുകുമാർ, അഡ്മിനിസ്‌ട്രേഷൻ മാനേജർ ടി. അജയകുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ മണിയറ വേലായുധൻ, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, എന്നിവർ വിമാനത്തെ സ്വീകരിക്കാൻ എത്തി. 

OTHER SECTIONS