നീതിപീഠം അവൾക്ക് മാപ്പ് നൽകരുത്..! ശരണ്യയെ റിമാൻഡ് ചെയ്തു

By Sooraj Surendran.19 02 2020

imran-azhar

 

 

കണ്ണൂർ: സ്വന്തം മകനായ ഒന്നരവയസുകാരനെ തയ്യില്‍ കടപ്പുറത്ത് കരിങ്കല്ലുകൾക്കിടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ശരണ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. 24 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് മകനെ കൊലപ്പെടുത്തിയത് താനാണെന്ന് ശരണ്യ പോലീസിനോട് സമ്മതിച്ചത്. കാമുകനൊപ്പം ജീവിക്കുന്നതിനു വേണ്ടിയായിരുന്നു ക്രൂര കൃത്യം. എന്നാൽ സംഭവത്തിൽ കാമുകന് പങ്കില്ലെന്നും ശരണ്യ പോലീസിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെ തയ്യില്‍ കടപ്പുറത്തും ഉച്ചയോടെ ശരണ്യയുടെ വീട്ടിലും ശരണ്യയെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ വൻ ജനാവലിയാണ് അസഭ്യ വർഷവുമായി ശരണ്യയെ കാത്തുനിന്നത്. സ്ത്രീകളടക്കമുള്ളവര്‍ പ്രതിയെ കണ്ടതോടെ ആക്രോശിച്ചു. ശരണ്യക്കെതിരെ ബന്ധുക്കളുടെയും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.

 

OTHER SECTIONS