'സ്ത്രീ​ക​ൾ​ക്ക് അ​പ​മാ​നം വ​രു​ത്തി​വ​ച്ച ഈ ​നാ​റി​യെ കൊ​ന്നു​ക​ള​യ​ണം...', ശരണ്യക്കെതിരെ അക്രമാസക്തമായി ജനക്കൂട്ടം

By Sooraj Surendran.19 02 2020

imran-azhar

 

 

കണ്ണൂർ: സ്വന്തം കുഞ്ഞിനെ കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയെ (22) തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ചുറ്റും കൂടിയ നാട്ടുകാർ അക്രമാസക്തരായി. 'സ്ത്രീകൾക്ക് അപമാനം വരുത്തിവച്ച ഈ നാറിയെ കൊന്നുകളയണം' എന്നിങ്ങനെയായി പ്രതികരണങ്ങൾ. തയ്യിൽ കടപ്പുറത്ത് ബുധനാഴ്ച രാവിലെ 9:30 ഓടെയാണ് ശരണ്യയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം ശരണ്യ പോലീസിനെ വിശദീകരിച്ച് പറഞ്ഞു കേൾപ്പിച്ചു. യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് ശരണ്യ തെളിവെടുപ്പിനായെത്തിയത്. ബന്ധുക്കൾ ശരണ്യയെ തെറിവിളിക്കുകയും, ശകാരിക്കുകയും ചെയ്തു. തെളിവെടുപ്പിന് ശേഷം ശരണ്യയെ കോടതിയിൽ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ശരണ്യ അരുംകൊല ചെയ്തത്.

 

OTHER SECTIONS