കാണ്‍പൂര്‍ ഐ ഐ ടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

By Amritha AU.19 Apr, 2018

imran-azhar

 

കാണ്‍പൂര്‍: കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടൈത്തി.
ഫരീദാബാദ് സ്വദേശിയായ ഭീം സിംഗാണ് ജീവനൊടുക്കിയത്. മെക്കാനിക്കന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പിഎച്ച്ഡി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഭീം സിംഗ്. മരണകാരണം വ്യക്തമല്ല.

വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 'ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. ഒരു കത്ത് കണ്ടെടുത്തിട്ടുണ്ട്. അത് പരിശോധിക്കാനായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണെന്ന് ഐഐടി കാണ്‍പൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മനിന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.