ക​രി​ഞ്ചോ​ല ഉ​രു​ൾ​പൊ​ട്ട​ൽ: മരിച്ചവരുടെ എണ്ണം ആറായി

By BINDU PP .14 Jun, 2018

imran-azhar

 

 

 

താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. കാണാതായ ആറു പേർക്കായി തെരച്ചില്‍ തുടരുകയാണ്. ഉരുൾപൊട്ടലിൽ അഞ്ച് വീടുകള്‍ ഒലിച്ചു പോയി.ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ ഒലിച്ചു പോയി. കരിഞ്ചോല സ്വദേശി അബ്ദുള്‍ സാലീമിന്റെ മക്കളായ ദില്‍ന(9)യും സഹോദരന്‍ മുഹമ്മദ് ഷഹബാസും (3) കരിഞ്ചോലയില്‍ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (5) അബ്ദുറഹ്മാന്‍ (60), ഹസന്‍, ഇയാളുടെ മകള്‍ ജന്നത്ത് എന്നിവരാണ് മരിച്ചത്. നാല് വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തില്‍ പെട്ടത്.

OTHER SECTIONS