കരിഞ്ചോല ഉരുള്‍പൊട്ടല്‍; മരണം 13

By Kavitha J.17 Jun, 2018

imran-azhar

കോഴിക്കോട്: കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് ലഭിച്ചത്. കരിഞ്ചോല മല അടിവാരത്ത് താമസക്കാരായിരുന്ന ഹസനും കുടുംബവും ഉള്‍പ്പടെ 9 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഹസന്റെയും രണ്ട് പെണ്‍മക്കളുടെയും മരുമകളുടെയും രണ്ട് പേരക്കുട്ടികളുടെയും മൃതദേഹം നേരത്തെ തന്നെ ലഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്.