കരിപ്പൂർ വിമാനാപകടം: 660 കോടി രൂപ നഷ്ടപരിഹാരം നല്കാൻ തീരുമാനം

By Web Desk.30 10 2020

imran-azhar

 

 

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ നഷ്ടപരിഹാരമായി 660 കോടി രൂപ നല്കാൻ തീരുമാനമായി. വിമാനത്തിനുണ്ടായ നഷ്ടം നികത്താൻ 378.83 കോടി രൂപയും, യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി 282.49 കോടി രൂപയും ഇതിലൂടെ നൽകും. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയിൽ യാത്രക്കാർക്ക് നൽകേണ്ട മൂന്നര കോടി നേരത്തെ നൽകിയിരുന്നു.

 

ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും സംയുക്തമായാണ് ഇൻഷുറൻസ് തുക നൽകുന്നത്. ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ ടേബിൾ ടോപ് റൺവേയിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം തെന്നി മാറി അപകടമുണ്ടായത് അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 18 പേർ സംഭവദിവസം മരിച്ചിരുന്നു.

 

OTHER SECTIONS