കണ്ണീരോടെ പടിയിറക്കം; കുമാരസ്വാമി രാജിവെച്ചു

By Sooraj Surendran .23 07 2019

imran-azhar

 

 

ബംഗളുരു: വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവെച്ചു. രാജ്ഭവനിലെത്തി ഗവർണർ വാജുഭായി വാലയെ സന്ദർശിച്ച് കുമാരസ്വാമി 8.40 ന് ആണ് രാജി സമർപ്പിച്ചത്. അതേസമയം അടുത്ത സർക്കാർ അധികാരമേൽക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരണമെന്ന് ഗവർണർ കുമാരസ്വാമിയോട് ആവശ്യപ്പെട്ടു.

 

204 എംഎൽഎമാരാണ് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്തത്. 105 എംഎൽഎമാർ സർക്കാരിനെ എതിർത്ത് വോട്ട് ചെയ്തു. 99 എംഎൽഎമാർ മാത്രമാണ് സർക്കാരിനെ പിന്തുണച്ചത്. ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. വിമത എംഎൽഎമാരും ബിഎസ്പിയുടെ ഏക എംഎൽഎയും വിശ്വാസപ്രമേയവോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. നാല് ദിവസമായി നടന്ന ചർച്ചക്കൊടുവിലാണ് കുമാരസ്വാമി സർക്കാർ നിലംപതിച്ചത്.

OTHER SECTIONS