കോണ്‍ഗ്രസ് എം എല്‍ എ ആനന്ദ് സിങ് ബി ജെ പിയിലേക്ക്

By Amritha AU.17 May, 2018

imran-azhar


ബംഗളൂരു: കോണ്‍ഗ്രസിന്റെ 78 എംഎല്‍എമാരില്‍ ഒരു എംഎല്‍എയെ ബി.ജെ.പി ഭീഷണിയെത്തുടര്‍ന്ന് കാലുമാറിയതായി കോണ്‍ഗ്രസ്. വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി പക്ഷത്തേക്ക് മാറിയത്.

 

 

റെഡ്ഡി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ആനന്ദ് സിങ് ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപിയുമായി അകലുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയനഗറില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ആനന്ദ് സിങ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിലെത്തുകയായിരുന്നു. ഇയാളെ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി ആരോപിച്ചിരുന്നു.

 

 

ബിജെപിക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ താന്‍ പ്രതിസന്ധിയിലാകുമെന്ന് ആനന്ദ് സിങ് മറ്റൊരു എംഎല്‍എയോട് പറഞ്ഞതായും കുമാരസ്വാമി പറഞ്ഞിരുന്നു. അതേ സമയം ആനന്ദ് സിങ് ബി.ജെ.പി യിലേക്ക് ചുവടുമാറ്റം നടത്തിയതായി കോണ്‍ഗ്രസ് നേതാവ് ഡി.കെ സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

OTHER SECTIONS