യെദ്യൂരപ്പക്ക് സമയം നല്‍കിയത് 104നെ 111 ആക്കാന്‍:പി ചിദംബരം

By Amritha AU.17 May, 2018

imran-azhar

 
ന്യൂഡല്‍ഹി: യെദിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സമയം അനുവദിച്ചത് 104നെ 111ആക്കാനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ബി.എസ്. യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ യെദിയൂരപ്പയെ ക്ഷണിച്ച നടപടി ബിജെപിയുടെ കുതിരക്കച്ചവടത്തിന് കൂട്ടു നില്‍ക്കുന്നതാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വ്യക്തമായ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടി അപകടകരമാണെന്നും ചിദംബരം ട്വിറ്ററിലൂടെ പ്രതികരിച്ചു.

OTHER SECTIONS