ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

By BINDU PP .20 Apr, 2018

imran-azhar

 

 


ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നാമനിർദേശ പത്രിക സമർപ്പിച്ചു. ചാമുണ്ഡേശ്വരിയിൽ നിന്നുമാണ് സിദ്ധരാമയ്യ ജനവിധി തേടുന്നത്. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയും പത്രിക സമർപ്പിച്ചു. ബിടിഎം ലേഒൗട്ടിൽനിന്നുമാണ് റെഡ്ഡി മത്സരിക്കുന്നത്.ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയ്ക്കു ജയസാധ്യത കുറവാണെന്നും അതിനാൽ ബദാമിയില്‍കൂടി മത്സരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ചാമുണ്ഡേശ്വരിയിൽനിന്നു മാത്രം മത്സരിക്കാനുള്ള നാമനിർദേശ പത്രികയാണ് സമർപ്പിച്ചിരിക്കുന്നത്. നിലവിലെ അദ്ദേഹത്തിന്‍റെ മണ്ഡലമായ വരുണ മകനു വിട്ടുകൊടുത്തിരിന്നു.

OTHER SECTIONS