​കർണാടക സർക്കാർ തങ്ങളുടെ ഫോ​ൺ വി​ളി​ക​ൾ ചോ​ർ​ത്തു​ന്നു: ബി​ജെ​പി നേ​താ​ക്ക​ൾ

By Bindu PP .16 May, 2018

imran-azhar 

 

ബംഗളൂരു: കർണാടക ഫലം വന്നതിന് പിന്നാലെ വിവാദങ്ങൾ ഉയർന്നു വരുകയാണ്. കർണാടക സർക്കാർ തങ്ങളുടെ മൊബൈൽ ഫോൺ വിളികൾ ചോർത്തുന്നതായി ബിജെപി നേതാക്കൾ. ബിജെപി എംപിമാരായ ശോഭ കരന്തലജെ, ജി.എം സിദ്ധേശ്വര, പി.സി മോഹൻ എന്നിവർ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനു പരാതി നൽകി. സർ‌ക്കാർ അധികാര ദുർവിനയോഗം നടത്തി ഫോൺ ചോർത്തുകയാണ്. സ്വകാര്യത ഉറപ്പുവരുത്തുന്ന മൗലിക അവകാശങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടി.

OTHER SECTIONS