കര്‍ണാടക; പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കുമെന്ന് യെദ്യൂരപ്പ

By mathew.12 08 2019

imran-azhar

 

ബെംഗളൂരു: വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും അകപ്പെട്ട് കര്‍ണാടകയില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം തിങ്കളാഴ്ച രാത്രി മുതല്‍ വിതരണം ചെയ്യും.

ഭവന രഹിതരായവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കുകയോ വീട് നന്നാക്കുകയോ ചെയ്യുന്നതുവരെ 5000 രൂപ വീതം പ്രതിമാസം വീട്ടുവാടക അനുവദിക്കുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. പ്രളയത്തില്‍ 42 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുള്ളത്. 17 ജില്ലകളിലെ 80 താലൂക്കുകള്‍ പ്രളയ ബാധിതമാണ്.

2694 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്. മൂന്ന് സേനാ വിഭാഗങ്ങളുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ 5.81 ലക്ഷം പേരെയാണ് പ്രളയ ബാധിത മേഖലകളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 3.32 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 1,181 ക്യാമ്പുകളാണ് കര്‍ണാടകയില്‍ നിലവിലുള്ളത്.

OTHER SECTIONS