ഒമിക്രോണ്‍, നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

By സൂരജ് സുരേന്ദ്രൻ.03 12 2021

imran-azhar

 

 

ബെംഗളൂരു: രാജ്യത്ത് ആദ്യമായി കർണാടകയിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കർണാടക. ഇതിന്റെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

 

പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്തവരെ മാത്രമേ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവേശിപ്പിക്കൂ.

 

വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും നിജപ്പെടുത്തി. ജനുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും സര്‍ക്കാര്‍ മാറ്റിവച്ചതായും അറിയിച്ചു.

 

അതേസമയം ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തി രാജ്യം വിട്ട സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

രണ്ട് കോവിഡ് പരിശോധന റിപ്പോര്‍ട്ടുകളാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ഒന്ന് പോസിറ്റീവും ഒന്ന് നെഗറ്റീവും.

 

ഇത് സംശയം ഉളവാക്കുന്നതാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയശേഷം വിലാസം ലഭ്യമല്ലാത്ത യാത്രക്കാരെക്കുറിച്ച് അന്വേഷിക്കുമെന്നും അവരെ കണ്ടെത്തുമെന്നും റവന്യൂമന്ത്രി ആര്‍. അശോക പറഞ്ഞു.

 

OTHER SECTIONS