പാർട്ടിയിൽ നിന്ന് രാജി വെക്കുന്നതിന് ബിജെപി 30 കോടി വാഗ്ദാനം ചെയ്തു: ആരോപണവുമായി ജെഡിഎസ്

By Sooraj Surendran .10 02 2019

imran-azhar

 

 

ബെംഗളൂരു: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ജെഡിഎസ്. ജെഡിഎസിൽ നിന്നും രാജിവെച്ചാൽ 30 കോടി രൂപ നൽകാമെന്ന് ബിജെപി പറഞ്ഞുവെന്നായിരുന്നു എംഎൽഎയായ കെ.ശ്രീനിവാസ ഗൗഡയുടെ വെളിപ്പെടുത്തൽ. ഇതിൽ 5 കോടി രൂപ മുൻകൂറായി കൈപ്പറ്റിയിരുന്നുവെന്നും എംഎൽഎ പറഞ്ഞു. ബിജെപി നേതാക്കളായ സി.എൻ.അശ്വത്‌നാരായണൻ, എസ്.ആർ.വിശ്വനാഥ്, സി.പി.യോഗേശ്വര എന്നിവരാണ് ആവശ്യവുമായി തന്നെ വീട്ടിലെത്തി സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവരെ അപ്പോൾ തന്നെ മടക്കി അയച്ചെന്നും പാർട്ടിയിൽ നിന്നും രാജിവെക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയോട് പറഞ്ഞുവെന്നും, മുൻ‌കൂർ നൽകിയ പണം തിരികെ നല്കാൻ അദ്ദേഹം നിർദേശിച്ചുവെന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു.

OTHER SECTIONS