ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ ത​ല​സ്ഥാ​ന​മാ​യി ബം​ഗ​ളൂ​രു​വി​ന് പ്രഖ്യാപിക്കണം: ക​ർ​ണാ​ട​ക മ​ന്ത്രി

By BINDU PP .12 Jan, 2018

imran-azhar 


ബംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ തലസ്ഥാനമായി ബംഗളൂരുവിന് പ്രഖ്യാപിക്കാൻ കർണാടക മന്ത്രി. വ്യാവസായിക മന്ത്രി ആർ.വി ദേശ്പാണ്ഡെയാണ് ആവശ്യം ഉന്നയിച്ചത്. ഇന്ത്യക്ക് രണ്ടാം തലസ്ഥാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ബംഗളൂരു ആവശ്യം പൂർണമായും നിർവഹിക്കുമെന്നും ദേശ്പാണ്ഡെ പറഞ്ഞു. ഇന്ത്യയുടെ വലിപ്പവും വിസ്താരവും അനുസരിച്ച് ഒരു സ്ഥലത്തുനിന്നും നിയ‌ന്ത്രിക്കുക എളുപ്പമല്ല. രാജ്യം അതിന്‍റെ ഭരണനിർവഹണത്തിലും ഘടനപരമായ മാറ്റത്തിലും ദേശീയ പുനർനിർമാണത്തിലും വിപുലമായ പരിവർത്തനത്തിന്‍റെ പാതയിലൂടെ കടന്നുപോകുമ്പോൾ പ്രത്യേകിച്ചും ഒരു പ്രദേശത്തുനിന്നും നിയന്ത്രിക്കുകയെന്നത് അസാധ്യമാണെന്നും മന്ത്രി പറഞ്ഞു.

OTHER SECTIONS