വിശ്വാസവോട്ടിന് അനുമതി തേടി എച്ച്.ഡി കുമാരസ്വാമി

By Sooraj Surendran .12 07 2019

imran-azhar

 

 

ബംഗളുരു: കർണാടക നിയമസഭയിൽ വിശ്വാസവോട്ടിന് അനുമതി തേടി എച്ച് ഡി കുമാരസ്വാമി. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് വിശ്വാസവോട്ടെടുപ്പിന് അനുമതി തേടി കുമാരസ്വാമി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി സമയം അനുവദിക്കണമെന്ന് കുമാരസ്വാമി സ്പീക്കർ കെ.ആർ.രമേഷ് കുമാറിനോടു ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകളെ താഴെയിടാൻ ബിജെപി പണം ഉപയോഗിക്കുന്നതായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. അതേസമയം വിശ്വാസവോട്ടെടുപ്പിന് അനുമതി തേടിയത് ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമത കോൺഗ്രസ്– ജെഡിഎസ് എംഎല്‍എമാരെ മുംബൈ സബർബന്‍ പൊവായിലെ റിനൈസൻസ് ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.

OTHER SECTIONS