വി​മ​ർ​ശി​ക്കു​ന്നയാളെ നിശബ്ദനാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം; ചിദംബരത്തിന്റെ അറസ്റ്റിനെതിരെ കാർത്തി ചിദംബരം

By Sooraj Surendran.22 08 2019

imran-azhar

 

 

ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര മന്ത്രിയും, എംപിയുമായ പി ചിദംബരത്തിന്റെ അറസ്റ്റിനെതിരെ മകൻ കാർത്തി ചിദംബരം രംഗത്ത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന ആളാണ് പി ചിദംബരം. വിമർശിക്കുന്നയാളെ നിശ്ശബ്ദനാക്കാനുള്ള ശ്രമമാണ് ചിദംബരത്തിന്റെ അറസ്റ്റിലൂടെവ്യക്തമാകുന്നതെന്നും കാർത്തി ചിദംബരം പ്രതികരിച്ചു. അതേസമയം കുറ്റാരോപിതനായ തന്നെ അറസ്റ്റ് ചെയ്യാനോ, നടപടി കൈക്കൊള്ളാനോ സാധിച്ചിട്ടില്ലെന്നും കാർത്തി ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുമെന്നും കാർത്തി ചിദംബരം പ്രതികരിച്ചു.

OTHER SECTIONS