കാർത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു

By online desk .03 08 2020

imran-azhar


ന്യൂഡല്‍ഹി: കാർത്തി ചിദംബരം എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു .മുതിർന്ന കോൺഗ്രസ് നേതാവ് ചിദംബരത്തിന്റെ മകനാണ് ഇദ്ദേഹം . തനിക്ക് ചെറിയ രോഗലക്ഷണങ്ങളാണ് ഉള്ളതെന്നും കാര്‍ത്തി വ്യക്തമാക്കി.ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം താൻ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്.ഞാനുമായി അടുത്തിടെ സമ്പർക്കം പുലർത്തിയ എല്ലാവരും മെഡിക്കൽ പ്രോട്ടോകോൾ പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.തമിഴ്‌നാട്ടില്‍ നിന്നുള്ള ശിവഗംഗാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് കാര്‍ത്തി ചിദംബരം.

OTHER SECTIONS