കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാല് പ്രധാന പ്രതികൾ പോലീസ് കസ്റ്റഡിയിൽ

By സൂരജ് സുരേന്ദ്രന്‍.25 07 2021

imran-azhar

 

 

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നാല് പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജു കരീം, ബിജോയ്, സുനിൽകുമാർ, ജിൽസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

വൻ തട്ടിപ്പ് പുറംലോകം അറിഞ്ഞതോടെ ഇവർ തൃശ്ശൂർ അയ്യന്തോളിലൊരു ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു. സിപിഎമ്മിന്‍റെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിജു കരീം.

 

സെക്രട്ടറി ടി ആര്‍ സുനില്‍കുമാറാകട്ടെ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും. ജിൽസും പാർട്ടി അംഗമാണ്. ബിജു കരീം ബാങ്ക് മാനേജറും, സുനിൽ കുമാർ സെക്രട്ടറിയും, ജിൽസ് ആയിരുന്നു ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റുമാണ്.

 

100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു.

 

ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്.

 

മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എംസി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 

OTHER SECTIONS