സഹായവുമായി ക്യാമ്പസില്‍ നിന്നും ചെങ്ങൂരിലേക്ക്

By online desk .20 Aug, 2018

imran-azhar

 

തിരുവനന്തപുരം: എസ്എഫ്‌ഐ കേരള സര്‍വകലാശാല ക്യാമ്പസ് യൂണിറ്റ് കമ്മിറ്റിയുടെയും ഗവേഷക ഡിപ്പാര്‍ട്ട്മെന്റ്‌സ് യൂണിയനുകളുടെയും നേതൃത്വത്തില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കു ചെങ്ങൂരിലെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ നിന്നും  അവശ്യസാധനങ്ങളുമായി ഇ് രാവിലെ 11 മണിക്ക് രണ്ട് സര്‍വകലാശാല ബസില്‍ സാധനങ്ങള്‍ എത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായമെത്തിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കാന്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫീസ് (കേരള സര്‍വകലാശാല ഗവേഷക യൂണിയന്‍ ഓഫീസ്, കാര്യവട്ടം  കാമ്പസ്) 24 മണിക്കൂറും  പ്രവര്‍ത്തിക്കുതാണ്.

 

 

മരുന്ന് , ബെഡ് ഷീറ്റ്, വസ്ത്രങ്ങള്‍ (പുതിയത് മാത്രം), കുപ്പി വെള്ളം, ഗ്ലൂക്കോസ്, അരി, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍, ബിസ്‌ക്കറ്റ്, റെസ്‌ക്ക്, സാനിട്ടറി നാപ്കിന്‍, അലുമിനിയം പാത്രങ്ങള്‍, നോട്ടുബുക്കുകള്‍, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ബക്കറ്റ്, മഗ്ഗ്, പായ, സോപ്പ്, ഡെറ്റോള്‍, ബ്ളീച്ചിങ് പൗഡര്‍, കേടാകാത്ത ടിന്നിലടച്ച സാധനങ്ങള്‍, തീപ്പെട്ടി , മെഴുകുതിരി തുടങ്ങിയവ ക്യാമ്പുകളില്‍ നല്‍കാനായി നല്‍കാവുതാണ്. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും, കാര്യവട്ടം ക്യാമ്പസിനു സമീപപ്രദേശങ്ങളിലുള്ള നാട്ടുകാര്‍ക്കും സഹായത്തില്‍ പങ്കാളികളാകാം.ചെങ്ങൂരിന് ആവശ്യമായ സാധനങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെപ്പറയു ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക. മനേഷ് പി 9747297666, ജോണ്‍ വില്യംസ് 8848765241, വിഷ്ണു കെപി 9809909056, സ്റ്റാലിന്‍ കെ 9544033796, അതുല്‍ എസ് 8075342755, സാം അലക്‌സ് 9744121987, മായ കെ 9048054508, ഷിംജില്‍ കണ്ണന്‍ 9400461451

 

OTHER SECTIONS