കാസർക്കോട് സി.പി.എം മത്സരിച്ചേക്കും; ഉദുമയിൽ സി.എച്ചു കുഞ്ഞമ്പുവിനോ ഇ. പദ്മാവതിക്കോ നറുക്ക് വീണേക്കും

By അനിൽ പയ്യമ്പള്ളി.02 03 2021

imran-azhar

 

കാസർക്കോട് : കാസർക്കോട് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തുടരുന്നു. ഉദുമയിൽ സി എച്ച് കുഞ്ഞമ്പു സ്ഥാനാർത്ഥിയായേക്കും. വനിതാ നേതാവിനെ പരിഗണിച്ചാൽ ഇ. പത്മാവതി മത്സരിക്കുമെന്നാണ് നിലവിലെ ധാരണ.

 

തൃക്കരിപ്പൂരിൽ നിലവിലെ എം.എൽ.എ. എം. രാജഗോപാലൻ തുടരും. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്റെ പേരും പരിഗണനയിലുണ്ട്.


മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ ഇപ്പോൾ തീരുമാനിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. മുസ്ലിം ലീഗ്, ബി.ജെ.പി സ്ഥാനാർത്ഥികളെ നോക്കിയ ശേഷം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ തീരുമാനിക്കും.

 

അതേസമയം, കാസർകോട്ടും ഇത്തവണ സി.പി.എം മത്സരിച്ചേക്കുമെന്നാണ് സൂചന. ഐ.എൻ.എൽ. മത്സരിച്ച മണ്ഡഡലത്തിന്റെ കാര്യത്തിൽ ചർച്ച പുരോഗമിക്കികയാണ്. ഐ.എൻ.എൽ സ്ഥാനാർഥിയായ ഡോ. എ.എ അമീൻ മൂന്നാംസ്ഥാനത്തേക്ക് പുറംതള്ളപ്പെട്ടിരുന്നു.

 

OTHER SECTIONS