ജമ്മുകശ്മീരിലെ ബാരമുള്ളയിൽ വൻ ആയുധശേഖരം കണ്ടെത്തി

By Sooraj Surendran.09 07 2020

imran-azhar

 

 

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരമുള്ളയിൽ വൻ ആയുധശേഖരം കണ്ടെത്തി. ജമ്മുകാശ്മീർ പോലീസും, സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വൻ ആയുധശേഖരം പിടിച്ചെടുത്തത്. എകെ 47 തോക്കുകൾ, പാക് നിർമ്മിത പിസ്റ്റലുകൾ, വെടിയുണ്ടകൾ തുടങ്ങിയ മരകായുധങ്ങളാണ് പിടിച്ചെടുത്തത്. ബാരാമുള്ളയിൽ കഴിഞ്ഞ ദിവസം ഭീകരരും, സുരക്ഷാ സേനയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നിരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിക്കുകയും, രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായി ഭീകരാക്രമണം നടക്കുന്ന മേഖലയാണ് ബാരാമുള്ള. ആയുധ ശേഖരം കണ്ടെടുത്ത സാഹചര്യത്തിൽ സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി.

 

OTHER SECTIONS