നെ​ഹ്റു അ​ന​വ​സ​ര​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്രഖ്യാപിച്ചത് പാ​ക് അ​ധീ​ന കാ​ഷ്മീ​രു​ണ്ടാ​കാ​ൻ കാരണമായി; അമിത് ഷാ

By Sooraj Surendran.22 09 2019

imran-azhar

 

 

മുംബൈ: കാഷ്മീർ വിഷയത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1947ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു അനവസരത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതാണ് പാക് അധീന കാഷ്മീർ ഉണ്ടാകാൻ കാരണമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. അതേസമയം സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു കാഷ്മീർ വിഷയം കൈകാര്യം ചെയ്തിരുന്നതെങ്കിൽ പാക് അധീന കാഷ്മീർ ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. മുംബൈയില്‍ ബിജെപി സംഘടിപ്പിച്ച ബഹുജന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.


കാഷ്‌മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ എടുത്തുമാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. അതേസമയം കാഷ്മീർ വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന അതാണു ബിജെപിയുടെ ലക്ഷ്യമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കാഷ്മീർ വിഷയത്തിൽ ബിജെപി പ്രാധാന്യം നൽകുന്നത് ദേശീയതയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീർ വിഷയത്തിൽ കോൺഗ്രസും എൻസിപിയും നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

 

OTHER SECTIONS