ജമ്മു കശ്മീരിൽ വൻ ആയുധ വേട്ട; ആയുധങ്ങൾ നിറച്ച ട്രക്ക് പോലീസ് പിടിയിൽ

By Chithra.12 09 2019

imran-azhar

 

ശ്രീനഗർ : ആയുധങ്ങളുമായി പോയ ട്രാക്കിനെ പോലീസ് പിടികൂടി. കത്വയിലാണ് ആയുധശേഖരവുമായി പോയ ട്രാക്കിനെ പിടികൂടാൻ സാധിച്ചത്. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

ട്രക്കിൽ നിന്ന് ആറ് എ കെ 47 തോക്കുകളും 11000 രൂപയും 180 റൗണ്ട് വെടിയുണ്ടകളും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ട്രാക്കിൽ ഉണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജമ്മു കശ്‌മീരിനും പഞ്ചാബിനും ഇടയിലുള്ള അതിർത്തിയിൽ വെച്ചാണ് ട്രക്ക് പോലീസ് പിടിയിലായത്.

 

 

 

പോലീസിന്റെ നിഗമനമനുസരിച്ച് ഈ ആയുധങ്ങൾ ഭീകരർക്ക് കൈമാറാനായിരുന്നു ട്രക്കിലെ യാത്രക്കാരുടെ ഉദ്ദേശ്യം. ഈ വഴി ആയുധങ്ങൾ കടത്തും എന്ന് അറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന് ട്രക്ക് പിടികൂടാൻ സാധിച്ചത്.

 

OTHER SECTIONS