കാസ്ക് പ്രാണവായു സമരം നടത്തി

By BINDU PP.24 Jun, 2018

imran-azhar

 

 

തിരുവനന്തപുരം: കേരള അസോസിയേഷൻ ഓഫ് സ്മാൾ ഹോസ്പിറ്റൽ ആൻഡ്‌ ക്ലിനിക്കിന്റെ (കാസ്ക്) നേതൃത്വത്തിൽ നിയമസഭയ്ക്കു മുന്നിൽ പ്രാണവായു സമരം നടത്തി. ആരോഗ്യ രംഗത്തെ ചെറുകിട മേഖലയെയും ജനകീയ ആരോഗ്യത്തെയും സംരക്ഷിക്കാനായിരുന്നു സമരം. സമരത്തോടനുബന്ധിച്ചു നടത്തിയ നിയമസഭാ മാർച്ച് കാസ്ക് സംസ്ഥാന ചെയർമാൻ ഡോ. അലക്സ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ശ്രീജിത്ത് എൻ.കുമാർ, ഓർഗനൈസിങ്‌ ചെയർമാർ ഡോ. ടി.സുരേഷ്‌കുമാർ, ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ.മേനോൻ, ഡോ. സുഷമ അനിൽ, ഡോ. ശ്രീവിലാസൻ
തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള നാനൂറോളം ഡോക്ടർമാർ മാർച്ചിൽ പങ്കെടുത്തു.