By അനിൽ പയ്യമ്പള്ളി.08 04 2021
വളാഞ്ചേരി: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടവഴിയുടെയും മുഖമണ്ഡപത്തിന്റെയും ശിലാസ്ഥാപനം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് നിര്‍വഹിച്ചു.
ക്ഷേത്രത്തിലെ ചോറൂണ് മണ്ഡപത്തിന് പടിഞ്ഞാറ് ഭാഗത്തേക്കാണ് പുതിയ മുഖമണ്ഡപവും നടവഴിയും പണിയുന്നത്. ശോഭ ഗ്രൂപ്പിന്റെയും ശ്രീകുറുംബ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സ്ഥാപക ചെയര്മാന് പി.എന്‍.സി. മേനോനാണ് പുതിയ സംരംഭങ്ങള്‍ നടപ്പാക്കുന്നത്.
ദേവപ്രശ്നത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് നിര്‍മ്മാണങ്ങള്‍ നടത്തുക. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്.മുരളി ഊട്ടുപുരയുടെയും ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡ് മെമ്പര്‍ ടി.എന്‍.ശിവശങ്കരന്, പ്രായോജകരുടെ പ്രതിനിധി എ.ആര്.കുട്ടി, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.