കത്വ പീഡനം ; നുണപരിശോധനക്ക് തയാറെന്ന് പ്രധാനപ്രതി

By Amritha AU.16 Apr, 2018

imran-azhar


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തെറ്റുകാരല്ലെന്നും നുണപരിശോധനക്ക് തയ്യാറാണെന്നും കേസിലെ പ്രധാന പ്രതി സഞ്ജി റാം.കോടതിയില്‍ ഹാജരാക്കപ്പെട്ട ഏഴ് പ്രതികളും തങ്ങള്‍ നിരപരാധികളാണെന്ന് കോടതിയെ അറിയിച്ചു. കേസില കുറ്റപത്രത്തിന്റെ കോപ്പി പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഏപ്രില്‍ 28ന് കോടതി വീണ്ടും പരിഗണിക്കും.

പ്രതികളായ എട്ട് പേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നടക്കുക. പ്രായപൂര്‍ത്തിയാകാത്ത പ്രതി ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസില്‍ നുണപരിശോധനയ്ക്ക് ശേഷം എല്ലാം വ്യക്തമാകുമെന്ന് പ്രധാനപ്രതിയായ സഞ്ജി റാം പറഞ്ഞു.

ഇയാളുടെ മകളും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. നടന്നത് ബലാത്സംഗമല്ല കൊലപാതകമാണെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

OTHER SECTIONS