സ്റ്റാലിന്‍ ചന്ദ്രശേഖരറാവു കൂടിക്കാഴ്ച നടന്നു

By Sooraj Surendran .13 05 2019

imran-azhar

 

 

ചെന്നൈ: തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം നാലിന് സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ്, ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കു വേണ്ടി വാദിക്കുന്ന ചന്ദ്രശേഖര റാവു നേരത്തെയും സ്റ്റാലിനെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് കൂടി ഉള്‍ക്കൊള്ളുന്ന മുന്നണിയെ കുറിച്ചുള്ള ചര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ സംസാരിക്കാമെന്നു സ്റ്റാലിന്‍ റാവുവിനെ അറിയിച്ചെന്നും രാഹുല്‍ഗാന്ധിയുടെ അറിവോടെയാണു കൂടിക്കാഴ്ചയെന്നുമാണ് ഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മൂന്നാംമുന്നണി യാഥാര്‍ത്ഥ്യമാകില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയിലേക്കു റാവുവിനെ സ്റ്റാലിന്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും തമിഴ്നാട് പിസിസി അധ്യക്ഷന്‍ കെ.എസ്.അഴഗിരി വ്യക്തമാക്കി.

OTHER SECTIONS