ആംആദ്മി നേതാവ് അശുതോഷ് പാര്‍ട്ടി വിട്ടു; രാജി സ്വീകരിക്കാന്‍ ആവില്ലെന്ന് കെജ്‌രിവാൾ

By uthara.01 Jan, 1970

imran-azhar

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ചു.അതേസമയം അശുതോഷിന്റെ രാജി ഈ ജന്മത്തില്‍ തങ്ങള്‍ക്ക് സ്വീകരിക്കാനാകില്ലെന്ന് ദില്ലി മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.

തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. പൂര്‍ണ പിന്തുണ നല്‍കി പാര്‍ട്ടിയില്‍ എല്ലായ്‌പ്പോഴും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി, അശുതോഷ് ട്വിറ്ററില്‍ കുറിച്ചു.അതേസമയം അശുതോഷിന്റെ രാജി നിരസിച്ച് കെജ്‌രിവാള്‍ രംഗത്തെത്തി. എങ്ങനെയാണ് നിങ്ങളുടെ രാജി ഞങ്ങള്‍ സ്വീകരിക്കുക എന്ന് ചോദിച്ച കെജ്‌രിവാള്‍, ഈ ജന്മം തങ്ങള്‍ക്കതിന് സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS