കേരളം ഇടതുപക്ഷത്തിന് വോട്ടുചെയ്യണം; പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയെന്ന് കെജരിവാള്‍

By anju.21 04 2019

imran-azhar

 


തിരുവനന്തപുരം :ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇടതുപക്ഷത്തിന് വേട്ട് ചെയ്യണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കയരിവാള്‍. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഇടതുപക്ഷം ജയിക്കണമെന്നും മലയാളികള്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യണമെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

 

കേരളത്തില്‍ ഇടതുപക്ഷത്തിന് ആംആദ്മി പാര്‍ട്ടി നിരുപാധികം പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മലയാളികള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയത്.

 

ഇടതുപക്ഷം ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.പ്രളയം നേരിടുന്നതിലും, നവകേരള നിര്‍മിതിയിലും കേരളസര്‍ക്കാര്‍ കാഴ്ചവെച്ചത് മികച്ച പ്രവര്‍ത്തനമാണ്. ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും കെജരിവാള്‍ വ്യക്തമാക്കി

 

OTHER SECTIONS