യുഡിഎഫ് കേരളത്തിൽ 73 സീറ്റുകൾ വരെ നേടി മുന്നണി അധികാരത്തിലെത്തുമെന്ന് ഹൈക്കമാൻഡ്

By Aswany Bhumi.02 03 2021

imran-azhar

 

ന്യൂഡൽഹി : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് 73 സീറ്റുകൾ വരെ നേടി മുന്നണി അധികാരത്തിലെത്തുമെന്ന് ഹൈക്കമാൻഡ് സർവേഫലം.

 

കോൺഗ്രസ് ഹൈക്കമാൻഡ് ഏൽപ്പിച്ച സ്വകാര്യ ഏജൻസിയുടെ സർവേ റിപ്പോർട്ടിലാണ് കേരളത്തിൽ നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത്.

 

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സ്വകാര്യ ഏജൻസി നടത്തിയ സർവേയുടെ ഫലം കഴിഞ്ഞ ദിവസമാണ് ഹൈക്കമാൻഡിന് സമർപ്പിച്ചത്.

 

മുന്നണി 73 സീറ്റുകൾ വരെ നേടുമ്പോൾ കോൺഗ്രസ് തനിച്ച് 45 മുതൽ 50 സീറ്റുകൾ നേടിയേക്കുമെന്നും സർവേയിൽ പറയുന്നു. മധ്യകേരളത്തിൽ മുന്നണി നേട്ടമുണ്ടാക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.

 

കേരളത്തിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണെന്നും പിഎസ്.സി നിയമന വിവാദം, മത്സ്യബന്ധന വിവാദം തുടങ്ങിയ വിഷയങ്ങളെല്ലാം പാർട്ടിക്ക് ഗുണം ചെയ്തുവെന്ന വിലയിരുത്തലും സർവേയിലുണ്ട്.

 

രാഹുലും പ്രിയങ്കയും പ്രചാരണ രംഗത്ത് സജീവമായാൽ കേരളത്തിൽ ഭരണം പിടിക്കാൻ എളുപ്പമാകുമെന്നും സർവേയിൽ പറയുന്നു.

 

 

 

OTHER SECTIONS