കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 6ന്, തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി

By സൂരജ് സുരേന്ദ്രൻ .26 02 2021

imran-azhar

 

 

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

 

കേരളം, തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.


കേരളത്തിൽ 14 ജില്ലകളിലും ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 2ന്.

 

പത്രികകളുടെ സൂക്ഷ്‌മ പരിശോധന മാർച്ച് 20നാണ്. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22. വോട്ടെണ്ണൽ മെയ് 2ന്. 

 

OTHER SECTIONS