കേരള ബാങ്കിന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അം​ഗീ​കാ​രം

By Sooraj Surendran.09 10 2019

imran-azhar

 

 

തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അംഗീകാരം. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുക. ഇത് സംബന്ധിച്ച് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നു. എന്നാൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രമേയം എതിർക്കുകയായിരുന്നു. പ്രത്യേക ഓർഡിനൻസ് കൊണ്ടുവന്നാണ് സർക്കാർ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എതിർപ്പ് മറികടന്നത്. ഇതോടെ കേരള ബാങ്ക് എന്ന സ്വപ്ന പദ്ധതി നവംബർ ഒന്നിന് യാഥാർഥ്യമാകും. ആർബിഐയിൽ നിന്നും സർക്കാരിന് ഇത് സംബന്ധിച്ച് അനുമതി കത്ത് ലഭിച്ചു.

 

OTHER SECTIONS