കയര്‍ മേഖലയ്ക്ക് 128 കോടി

By sruthy sajeev .03 Mar, 2017

imran-azhar


തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുമ്പോള്‍ കയര്‍ മേഖലയ്ക്ക് 128 കോടി വകയിരുത്തി. കയര്‍ മേഖലയ്ക്ക് വേണ്ടി ആറ് പദ്ധതികളാണ് ബജറ്റില്‍ ഉള്‍പെ്പടുത്തിയിട്ടുള്ളത്. രണ്ടു ലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കും. സബ്‌സിഡിക്കായി 47 കോടി രൂപ. കയര്‍ ഭൂവസ്ത്രങ്ങള്‍ ഉറപ്പാക്കുന്നതോടെ കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസത്തെ ജോലി ഉറപ്പാക്കാനാകും. ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്‌കൂള്‍ ആരംഭിക്കും. കയര്‍ മാട്രസ് ഡിവിഷന് രൂപ നല്‍കും. കയര്‍ സഹകരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് കയര്‍ സംഭരിക്കും. 2017-18 ല്‍ നൂറു ചകിരി മില്‌ളുകള്‍ കൂടി ആരംഭിക്കും. ഇതിനായി 123 കോടി രൂപ വകയിരുത്തും.

OTHER SECTIONS