ആറു മണിവരെ ക്യൂവിൽ ഉള്ളവർക്ക് വോട്ട് ചെയ്യാം; പോളിംഗ് സമയം അവസാനിച്ചു

By Sooraj Surendran.21 10 2019

imran-azhar

 

 

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും വൈകിട്ട് ആറുമണി വരെ ക്യൂവിലുള്ള വോട്ടർമാർക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാൻ അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അതേസമയം നിരവധി ആളുകളാണ് സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. സമയം വൈകി എത്തിയവർ അകത്ത് പ്രവേശിക്കാതിരിക്കാൻ ഗേറ്റുകൾ പൂട്ടി. ഇതേതുടർന്ന് പല ബൂത്തുകളിലും പ്രതിഷേധം തുടരുകയാണ്. വോട്ടിങ് സമയം അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.

 

കാലാവസ്ഥ പോളിങ്ങിനെ പ്രതികൂലമായി ബാധിച്ചുവെന്നുതന്നെ പറയാം. കോന്നിയിലും, അരൂരും, മഞ്ചേശ്വരത്തും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്താണ്. വട്ടിയൂർക്കാവിൽ ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായിരുന്നുവെങ്കിലും, വൈകുന്നേരമായപ്പോൾ പോളിംഗ് വർധിച്ചു. അതേസമയം എറണാകുളത്ത് എട്ട് മണിവരെ വോട്ട് ചെയ്യാൻ സമയം അനുവദിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ തള്ളി.

 

OTHER SECTIONS