വോട്ടെടുപ്പ് സമയം നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ : എറണാകുളം കളക്ടർ

By Chithra.21 10 2019

imran-azhar

 

കൊച്ചി : എറണാകുളത്ത് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിങ് സമയം നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് എറണാകുളം കളക്ടർ എസ്. സുഹാസ്. വോട്ടിങ് ശതമാനത്തിൽ വലിയ കുറവുള്ള അഞ്ച് ബൂത്തുകളിലെ സാഹചര്യം ഇന്ന് 3 മണി വരെ വിലയിരുത്തിയതിന് ശേഷം കമ്മീഷന് കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

 

വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശങ്ങളിലെ വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ വാഹനസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. എറണാകുളം ജില്ലയിലെ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടന്നും അദ്ദേഹം രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

OTHER SECTIONS