തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും

By uthara .12 02 2019

imran-azhar

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യുന്നതിനായി ഇന്ന് തിരുവനന്തപുരത്ത് യുഡിഎഫ് യോഗം ചേരും. സ്ഥാനാർത്ഥിപട്ടിക ഈ മാസം 25 ന് മുമ്പ് രൂപകൽപന ചെയ്യാനാണ് ശ്രമത്തിലാണ് മുന്നണി നേതൃത്വം. യുഡിഎഫ് ലേക്ക് വേണ്ടി പ്രവേശനം വേണം എന്ന് ആഗ്രഹിച്ച് കൊണ്ട് മുന്നണിയെ സമീപിച്ച കക്ഷികളുമായി ഉപസമിതി ബെന്നിബഹനാന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ റിപ്പോർട്ടും ഇന്ന് യോഗത്തിൽ സമര്പിക്കുന്നതാണ് .


പ്രചാരണ രംഗത്ത് വീണ്ടും ഇന്നത്തെ യോഗം അവസാനിക്കുന്നതോടെ സജീവമാകാനാണ് യു ഡി എഫിന്റെ ശ്രമം .കഴിഞ്ഞദിവസം ഹൈക്കമാന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതികളെ പ്രഖ്യാപിക്കുകയുണ്ടായി .ഉഭയകക്ഷി ചർച്ചകൾ . ഘടകകക്ഷികളുമായി വരും ദിവസങ്ങളിൽ ഉണ്ടാകും .യുഡിഎഫ് നേതൃത്വത്തെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് 9 കക്ഷികൾ സമീപിച്ചിരുന്നു.മുന്നണിപ്രവേശം സംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും .

OTHER SECTIONS