കോവിഡ് വ്യാപനം ഉയർന്നുതന്നെ; സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

By Web Desk.03 08 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് വ്യാപനം. 962 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 801 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 40 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, തൃശൂർ 85, മലപ്പുറം 85, കാസർകോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂർ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള വിവരം.

 

തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് കൂടുതൽ പേർ രോഗമുക്തി നേടിയത്. തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂർ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണഊർ 25, കാസർകോട് 50. എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

 

പോസിറ്റീവായ ആളുകളുടെ കോണ്ടാക്ടുകൾ കണ്ടെത്തിയാൽ ഇവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. അത് വേർതിരിച്ച് കണ്ടെയിന്‍മെന്‍റ് സോണാക്കും. ഇതിന് കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ കണ്ടെയിന്‍മെന്‍റ് സോൺ പ്രഖ്യാപിക്കും മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

OTHER SECTIONS